തിരുവനന്തപുരം: പോലീസ് നായ കല്യാണിയുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് നൽകി.
കല്യാണിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ, സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു. പൂന്തുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കല്യാണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ക്കെരിതെ നടപടിയെടുത്തു.
പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടി. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിറക്കി.
നവംബര്‍ 20നാണ് തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്ന കല്യാണിചത്തത്. എട്ടു വയസായിരുന്നു കല്യാണിയുടെ പ്രായം. ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള നായയായിരുന്നു കല്യാണി.
Discussion about this post