തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത. ഇതേത്തുടര്‍ന്ന് നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കോഴിക്കോട്, എറണാകുളം,വയനാട് ,തിരുവനന്തപുരം, എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കനക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്.ഇതാണ് നിലവില്‍ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റ് വീശാനാണ് സാദ്ധ്യത. ഇതിന് പുറമേ തീരമേഖലയില്‍ കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുണ്ട്.
Discussion about this post