മിതമായ അളവിൽ ദിവസേന ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യവും ആയുസ്സും വർധിപ്പിക്കും എന്നാണ് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പല സംയുക്തങ്ങളും ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും ദഹനം നന്നായി നടക്കാനും ഈന്തപ്പഴം സഹായിക്കുന്നതാണ്. ധാരാളം പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ഉയർന്ന അളവിൽ കലോറിയും ഉള്ളവയാണ് ഈന്തപ്പഴങ്ങൾ. കലോറി ധാരാളമായി ഉള്ളതിനാൽ തന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റിനോടൊപ്പം രണ്ടോ മൂന്നോ ഈന്തപ്പഴങ്ങൾ ശീലമാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇതുവഴി ദിവസം മുഴുവൻ ഊർജത്തോടെ നിലനിൽക്കാൻ നിങ്ങളുടെ ശരീരത്തിന് കഴിയുന്നതാണ്.
ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ നിങ്ങളുടെ നല്ല കൊളസ്ട്രോൾ ആയ HDL വർദ്ധിപ്പിക്കാനും നിങ്ങളുടെ മൊത്തം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമാകുന്നു. ദിവസവും മൂന്ന് ഈന്തപ്പഴം വീതം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രണത്തിൽ ആക്കുകയും ചെയ്യുന്നതാണ്.
ദഹനം മെച്ചപ്പെടുത്താനും ഈന്തപ്പഴം സഹായകരമാണ്. ദിവസേന മൂന്ന് ഈന്തപ്പഴങ്ങൾ കഴിക്കാനാണ് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഒരു ദിവസം ശരീരത്തിന് ആവശ്യമായ നാരുകളുടെ 20 ശതമാനവും ഇതിൽ നിന്നും ലഭിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും അൽഷിമേഴ്സ് രോഗത്തിന്റെ സാധ്യതകൾ കുറയ്ക്കുന്നതിനും ഈന്തപ്പഴം സഹായകരമാണെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുള്ള ഇരുമ്പ് സത്തും ശരീരത്തിന് ഏറെ ആരോഗ്യദായകമാണ്. കൂടാതെ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഫൈറ്റോഹോർമോണുകൾ നിങ്ങളുടെ ചർമ്മത്തെ മൃദുലവും സുന്ദരവുമായി സൂക്ഷിക്കാൻ സഹായിക്കുന്നതാണ്. ഗർഭിണികളായ സ്ത്രീകൾ നീറ്റ് മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് വഴി പ്രസവം സുഖമായി നടക്കുമെന്നും ചില ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ആവശ്യമായ നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളവയാണ് ഈന്തപ്പഴങ്ങൾ.
Discussion about this post