Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ബാർബഡോസിൽ റസലാട്ടം; ഇംഗ്ലണ്ടിന്റെ കഷ്ടകാലം തുടരുന്നു

ഏകദിന ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയും (2-1)ന് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു

by Brave India Desk
Dec 13, 2023, 11:03 am IST
in Cricket, International, Sports
Share on Facebook
Tweet
WhatsApp
Telegram

ബാർബഡോസ്: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വെസ്റ്റ് ഇൻഡീസ് ട്വന്റി 20 ടീമിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഓൾ റൗണ്ടർ ആന്ദ്രെ റസൽ. ബൗളിംഗിലും ബാറ്റിംഗിലും ഒരേ പോലെ തിളങ്ങിയ റസലിന്റെ കരുത്തിൽ ട്വന്റി 20 ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വിൻഡീസ് നാല് വിക്കറ്റിന് തകർത്തു. ആദ്യ മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ആധികാരിക മേൽക്കൈ നേടാൻ ഇതോടെ വിൻഡീസിനായി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.3 ഓവറില്‍ 171 റണ്‍സിന് ഓൾ ഔട്ടായി. ഇംഗ്ലണ്ടിന് വേണ്ടി ഫിലിപ്സ് സാൾട്ട് 20 പന്തില്‍ 40 റൺസും ക്യാപ്ടൻന്‍ ജോസ് ബട്‌ലർ 31 പന്തില്‍ 39 റൺസും നേടി. സാള്‍ട്ടിനെ പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട റസൽ പിന്നീടങ്ങോട്ട് ഇംഗ്ലണ്ടിനെ വരിഞ്ഞ് മുറുക്കുകയായിരുന്നു. 27 റൺസെടുത്ത ലിവിംഗ്സ്റ്റണെ ക്ലീൻ ബൗൾഡാക്കിയ റസൽ, റെഹാൻ അഹമ്മദിനെ റോവ്മാൻ പവലിന്റെ കൈകളിൽ എത്തിച്ചു. റസലിന് പുറമെ അല്‍സാരി ജോസഫും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. റൊമാരിയോ ഷെഫേര്‍ഡ് രണ്ടും അക്കീൽ ഹൊസൈനും ജാസൻ ഹോള്‍ഡറും ഓരോ വിക്കറ്റും വീഴ്ത്തി.

Stories you may like

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ബ്രണ്ടൻ കിംഗ്- കൈൽ മെയേഴ്‌സ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 2.4 ഓവറില്‍ 32 റൺസ് കൂട്ടിച്ചേർത്തു. കിംഗ് 12 പന്തില്‍ 22 റൺസും മെയേഴ്‌സ് 21 പന്തില്‍ 35 റൺസും നേടി. ഷായ് ഹോപ് 30 പന്തില്‍ 36 റണ്‍സുമായി പിടിച്ചു നിന്നപ്പോൾ നിക്കോളസ് പുരാന്‍ 12 പന്തില്‍ 13 റണ്‍സെടുത്തും റൊമാരിയോ ഷെഫേര്‍ഡ് ഗോള്‍ഡന്‍ ഡക്കായും മടങ്ങിയത് വിൻഡീസിന് തിരിച്ചടിയായി. എന്നാല്‍ 15 പന്തില്‍ പുറത്താവാതെ 31 റണ്‍സുമായി ക്യാപ്റ്റന്‍ റോവ്‌മാന്‍ പവലും 14 പന്തില്‍ 29 റൺസെടുത്ത ആന്ദ്രേ റസലും ചേർന്ന് 11 പന്ത് ബാക്കി നില്‍ക്കേ വിൻഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി റെഹാന്‍ അഹമ്മദ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഏകദിന ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയും (2-1)ന് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. പിന്നാലെ ആദ്യ ട്വന്റി 20 മത്സരത്തിലും തോൽവി പിണഞ്ഞത് അവരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതേസമയം സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി റസൽ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുടെ നേതൃത്വത്തിൽ ടീം ശക്തി പ്രാപിക്കുന്നത് കരീബിയൻ പടക്ക് കരുത്ത് പകരുന്നു.

Tags: Andre Russelenglandwest indies1st T20I
Share10
Tweet
Send
Share

Latest stories from this section

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies