കാസർകോട്: മുതിർന്ന സിപിഎം നേതാവും തൃക്കരിപ്പൂർ മുൻ എം എൽ എയുമായിരുന്ന കെ കുഞ്ഞിരാമൻ അന്തരിച്ചു. സിപിഎം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. 80 വയസായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. നിലവിൽ സിപിഎം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയംഗമായിരുന്നു. 1994 മുതൽ 2004 വരെ ജില്ലാ സെക്രട്ടറിയായിരുന്നു.
2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എം എൽ എ ആയിരുന്നു. 1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവർത്തിച്ചു. 1943 നവംബർ 10ന് തുരുത്തിയിലായിരുന്നു ജനനം.
രാവിലെ 10 മണിക്ക് കാലിക്കടവ്, 11 മണിക്ക് കാരിയിൽ, 12 മണിക്ക് ചെറുവത്തൂർ എന്നിവിടങ്ങളിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പിലാണ് സംസ്കാരം.
Discussion about this post