ആലപ്പുഴ: നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഹോട്ടൽ മുറിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടത്തോടെ കാർഡിയോളജിസ്റ്റ് കൂടിയായ മെഡിക്കൽ കോളേജ് സൂപ്രണ്ട് അബ്ദുൽ സലാം ഹോട്ടലിലെത്തി പരിശോധിച്ചു. ആലപ്പുഴ തുടർന്ന് മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി കെ കൃഷ്ണൻകുട്ടിയെ സന്ദർശിച്ചു
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
Discussion about this post