തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. ജാപ്പനീസ് ചിത്രം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ലഭിച്ചു. റ്യുസുകെ ഹമഗുചിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
മികച്ച നവാഗത മലയാളം സംവിധായകനുള്ള രജത ചകോരം ‘തടവ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ റസാഖിന് ലഭിച്ചു. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മലയാള ചലച്ചിത്രവും ‘തടവ്‘ ആണ്.
മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം ‘പ്രിസണ്‍ ഇന്‍ ദി ആന്‍ഡസി’നാണ്. ഫിലിപ്പ് കാര്‍മോണയാണ് സംവിധായകന്‍. മലയാളത്തിലെ പുതുമുഖ സംവിധായകയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ശ്രുതി ശരണ്യം നേടി.
ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ എന്ന സിനിമയാണ് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം നേടിയത്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ‘സണ്ടേ’യ്ക്കാണ്. പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അവാര്‍ഡ് സമ്മാനിച്ചു.
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഉത്തം കമാത്തിക്ക് ലഭിച്ചു.
Discussion about this post