പത്തനംതിട്ട: റാന്നിയിലും തിരുവല്ലയിലും നടക്കുന്ന നവകേരള സദസ്സിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന് വിവാദ സർക്കുലർ. റാന്നിയിൽ തഹസിൽദാറും തിരുവല്ലയിൽ സബ് കളക്ടറുമാണ് സർക്കുലർ ഇറക്കിയത്. നവകേരള സദസ്സിൽ പങ്കെടുക്കുന്നവരുടെ ഹാജർ രേഖപ്പെടുത്തുന്നതിനും വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊതു അവധിദിവസമായ ഞായറാഴ്ച റാന്നി മണ്ഡലത്തിലെ നവകേരള സദസ്സിലും സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് നിർബന്ധിത പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് തഹസിൽദാർ സർക്കുലർ ഇറക്കിയിരിക്കുന്നതെന്നാണ് വിവരം.നിർബന്ധമായും സർക്കാർ ഉദ്യോഗസ്ഥർ മുഴുവൻ സമയവും പങ്കെടുക്കണമെന്നാണ് നിർദേശം.
അതേസമയം ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവല്ലയിൽ പ്രവേശിക്കുന്നതോടെ പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സിന് തുടക്കമാകും. ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ആറു മണിയോടെ
Discussion about this post