ന്യൂഡല്‍ഹി:എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടയാന്‍ വന്നാല്‍ ഇനിയും പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗസ്റ്റ് ഹൗസിലല്ല, കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ തന്നെ താമസിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവര്‍ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പോലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറെ ക്യാമ്പസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ് എഫ് ഐ നേരത്തെ പറഞ്ഞിരുന്നു.ആ വെല്ലുവിളി ഏറ്റെടുത്താണ് ഗവര്‍ണര്‍ ഗസ്റ്റ് ഹൗസില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചത്. സുരക്ഷയെ കുറിച്ച് എനിക്ക് പേടിയില്ല. പാരാതിപ്പെട്ടിട്ടുമില്ല. എന്റെ സ്ഥാനത്ത് മുഖ്യ മന്ത്രിയായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് പോകാന്‍ അവര്‍ ആരെയെങ്കിലും അനുവദിക്കുമോ?, ഗവര്‍ണര്‍ ചോദിച്ചു.
തിങ്കളാഴ്ച ശ്രീനാരായണ ഗുരു അനുസ്മരണ പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ പ്രധാനമായും വരുന്നത്.ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്റെ വിവാഹച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട്.കനത്ത സുരക്ഷ ഒരുക്കാന്‍ ഡിജിപിക്ക് ഗവര്‍ണ്ണര്‍ കത്ത് നല്‍കിയിട്ടുണ്ട്.
Discussion about this post