ആലപ്പുഴ:ചേര്‍ത്തലയില്‍ മദ്യലഹരിയില്‍ കാറോടിച്ച് പത്തുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് യുവാവ്. പൂച്ചാക്കല്‍ റോഡില്‍ അരൂക്കുറ്റി ഭാഗത്താണ് സംഭവം.അമിതവേഗതയില്‍ കാറോടിച്ച് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച ദീപകിനെ പോലീസ് കസ്റ്റഡിയില്‍
എടുത്തു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ബൈക്കുകളും സ്‌കൂട്ടറുകളും ഉള്‍പ്പെടെ പത്തുവാഹനങ്ങള്‍ യുവാവ് ഇടിച്ചുതെറിപ്പിച്ചത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് യുവാവിന്റെ കാറിന്റെ ഒരുടയര്‍ ഊരിപ്പോയി. എന്നിട്ടും യുവാവ് കാര്‍ നിര്‍ത്തിയില്ല. ഒടുവില്‍ മറ്റൊരു വാഹനത്തിലിടിച്ച് കാര്‍നില്‍ക്കുകയായിരുന്നു.
പിന്നാലെയെത്തിയ നാട്ടുകാരും പോലീസും യുവാവിനെ പിടികൂടി. രോഷാകുലരായ നാട്ടുകാര്‍ കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.വാടകയ്‌ക്കെടുത്ത കാറാണ് യുവാവ് ഓടിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്.
Discussion about this post