തിരുവനന്തപുരം: വണ്ടിപെരിയാർ കേസിലെ പോലീസ് വീഴ്ചയ്‌ക്കെതിരെ സമരം ചെയ്ത് ജയിലിലായ മഹിളാമോർച്ച പ്രവർത്തകർക്ക് ജാമ്യം. നാല് ദിവസമായി ജയിൽ കഴിഞ്ഞിരുന്ന മഹിളാ മോർച്ച തിരുവനന്തപുരം പ്രസിഡന്റും മറ്റ് പ്രവർത്തകർക്കും ഇന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.
വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പോലീസിന്റെ ഭാഗത്ത് വീഴ്ച വന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു മാർച്ച്. വഴുതക്കാട്ടെ വീട്ടുവളപ്പിൽ കയറിയ അഞ്ച് പ്രവർത്തകർ മുറ്റത്ത് ഇരുന്ന് മുദ്രാവാക്യം വിളിച്ചു. പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. പിന്നാലെ ഡിജിപി ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചു വരുത്തി വിശദീകരണം തേടി. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാനും നിർദ്ദേശിക്കുകയായിരുന്നു.
Discussion about this post