തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സഹകരണവകുപ്പ് മന്ത്രി വിഎൻ വാസവൻ. കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയനെന്നാണ് മന്ത്രിയുടെ പരാമർശം. വിഡി സതീശനല്ല ,കോൺഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. മുഖ്യമന്ത്രിയ്ക്ക് സിപിഎം കവചം തീർക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി മുഖ്യമന്ത്രിക്കെതിരെയും ഡിവൈഎഫ്‌ഐ പ്രതിഷേധങ്ങൾക്കെതിരെയും കടുത്ത വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്.മുഖ്യമന്ത്രിയുടെ ഗൺമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശൻ അല്ലെങ്കിൽ ഞങ്ങൾ നിയമം കയ്യിലെടുക്കുമെന്ന് പറഞ്ഞിരുന്നു. അടിച്ചാൽ തിരിച്ചടിക്കും. അതിനുള്ള കഴിവ് ഞങ്ങൾക്കുണ്ട്. അത് ചെയ്യിക്കരുത്. തെരുവിലേക്ക് പ്രശ്‌നം വലിച്ചിഴക്കരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അക്രമികൾക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കിൽ കോൺഗ്രസ് തിരിച്ചടിക്കുമെന്നും വിഡി സതീശൻ പറഞ്ഞു
Discussion about this post