ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്ററ് കൂടി അനുവദിക്കാൻ തീരുമാനിച്ചുകൊണ്ടാണ് കേന്ദ്രം ഉത്തരവിറക്കിയത്.
ഇതിൻറെ ഭാഗമായി കേരളത്തിന് 1404 കോടി രൂപ അനുവദിച്ചു. അധിക നികുതി വിഹിതമായ 1404. 50 പുതവര്‍ഷ-ഉത്സവസീസണ്‍ കണക്കിലെടുത്താണ് അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.
ജനുവരി 2024 ന് ഒരു വിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും നൽകേണ്ടതാണ്. അത് 72000 കോടി രൂപയാണ്. ഇതിനകം തന്നെ അത് നൽകാനുള്ള ഉത്തരവ് പുറത്തു വന്നുകഴിഞ്ഞു എന്നതാണ് പ്രത്യേകത. അതിന് പുറമെ ഒരു ഇൻസ്റ്റാൾമെന്റ് കൂടി എല്ലാ സംസ്ഥാനങ്ങൾക്കും നൽകുകയാണ്.
Discussion about this post