തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട രണ്ടാമത്തെ തൊഴിലാളിയെയും പുറത്തെടുത്തു.മൂന്നരമണിക്കൂര്‍ നീണ്ടപരിശ്രമത്തിനൊടുവിലാണ് ബിഹാര്‍ സ്വദേശി ദീപകിനെ രക്ഷപ്പെടുത്തിയത്.പോത്തന്‍കോട് സ്വദേശി വിനയനും , ദീപക്കുമാണ് ഇന്ന് രാവിലെ മണ്ണിനടിയില്‍ കുടുങ്ങിയത്. വിനയനെ ആദ്യം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം
സീവേജ് പൈപ്പ് ലൈന്‍ ഇടുന്നതിനായാണ് കുഴികുഴിച്ചിരുന്നത്. ഇരുവശങ്ങളിലേക്കായി മണ്ണ് വെട്ടിവെച്ചിരുന്നു. അത് തൊഴിലാളികള്‍ക്ക് മേല്‍ വീഴുകയായിരുന്നു. 10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തുകയും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ആയിരുന്നു.
മണ്ണ് ഇടിയുന്ന പ്രദേശമായതിനാല്‍ മണ്ണ് എടുക്കും തോറും പിന്നെയും ഇടിഞ്ഞ് വീഴുന്നതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് മൂന്ന് മണിക്കൂര്‍ എടുത്തത് എന്ന് അഗ്നിരക്ഷാസേന പറഞ്ഞു.
Discussion about this post