നടൻ കുഞ്ചാക്കോ ബോബന്റെ ക്രിസ്മസ് ആഘോഷങ്ങളാണ് ഈ വർഷത്തെ ക്രിസ്മസിന് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചാണ് ഈ വർഷം ചാക്കോച്ചൻ ക്രിസ്മസ് ആഘോഷിച്ചിരിക്കുന്നത്.
മാതാവും ഭാര്യയും മകനും എല്ലാം ചേർന്ന് വലിയ ആഘോഷമാണ് ചാക്കോച്ചൻ ക്രിസ്മസിന് ഒരുക്കിയിരിക്കുന്നത്. ‘ഹാപ്പി ബർത്ത് ഡേ ബേബി ജീസസ്’ എന്ന കുറിപ്പോടയാണ് ചാക്കോച്ചൻ ക്രിസ്മസ് ആശംസകളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്.
ക്രിസ്മസ് തീമിൽ വലിയ അലങ്കാരങ്ങളാണ് ചാക്കോച്ചൻ ആഘോഷങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. മനോഹരമായ വെളുപ്പും ചുവപ്പും കലർന്ന വസ്ത്രങ്ങൾ ധരിച്ചാണ് മലയാളികളുടെ പ്രിയതാരം ചാക്കോച്ചനും മകൻ ഇസഹാക്കും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ചുവന്ന ഗൗൺ ധരിച്ച് ഭാര്യ പ്രിയയും ചാക്കോച്ചന്റെ ക്രിസ്മസ് ആഘോഷ വീഡിയോയിൽ ശ്രദ്ധകേന്ദ്രമാകുന്നുണ്ട്.
https://www.instagram.com/reel/C1Ps-3mvvDe/?igsh=MTRwZ284OHU0YjdyaA==
Discussion about this post