ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ യൂട്യൂബിലും മോദി തരംഗം. 2 കോടി സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂ ട്യൂബ് വിഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും മുൻപന്തിയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി. 4.5 ബില്യണിലധികം വ്യൂസാണ് നരേന്ദ്രമോദിയുടെ ചാനലിനുള്ളത്. 2007 ൽ ഗുജറാത്ത് പ്രധാനമന്ത്രി ആയിരിക്കെയാണ് പ്രധാനമന്ത്രി യൂട്യൂബ് ചാനൽ ആരംഭിച്ചത്.
മറ്റ്‌ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് നരേന്ദ്രമോദിയുടെ ചാനൽ ഒന്നാമതെത്തിയത്. സബ്‌സ്‌ക്രൈബേഴ്‌സ്, വിഡിയോ കാഴ്ചകൾ, പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി തന്നെയാണ് യൂട്യൂബിൽ മുന്നിൽ.ഇത് വരെ 23,000 വീഡിയോകളാണ് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
മുൻ ബ്രസീൽ പ്രസിഡൻറ് ജയർ ബോൽസനാരോയാണ് യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സുള്ള ലോക നേതാക്കളിൽ രണ്ടാം സ്ഥാനത്ത്. 60.44 ലക്ഷം മാത്രമാണ് സബ്‌സ്‌ക്രൈബേഴ്‌സ്. മെക്‌സികോ പ്രസിഡൻറ് ആന്ദ്രെസ് മാനുവൽ ലോപെസ് (40.12 ലക്ഷം), ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോ (30.24 ലക്ഷം) എന്നീ നേതാക്കളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. വൈറ്റ് ഹൗസിൻറെ പേരിലുള്ള യൂട്യൂബ് ചാനലിൽ 20.06 ലക്ഷവും യു.എസ് പ്രസിഡൻറ് ജോ ബൈഡൻറെ യൂട്യൂബ് ചാനലിൽ എട്ടു ലക്ഷവുമാണ് സബ്‌സ്‌ക്രൈബേഴ്‌സ്
Discussion about this post