കോഴിക്കോട്: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ജനുവരി 22 ന് നടക്കാനിരിക്കെ കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ്ലീംലീഗ്.
ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം മുന്നറിയിപ്പ് നൽകി.
ഓരോ തിരഞ്ഞെടുപ്പിന് മുമ്പും ബി.ജെ.പി അജണ്ടകൾ ഉണ്ടാക്കാറുണ്ട്. മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് വർഗീയ കലാപങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. വർഗീയ വികാരങ്ങൾ ചൂഷണം ചെയ്യുന്നതാണ് ഇപ്പോഴത്തെ ബി.ജെ.പിയുടെ നയമെന്നും സലാം പറയുന്നു.
രാമക്ഷേത്ര ഉദ്ഘാടന വിഷയത്തിലെ കോൺഗ്രസിൻറെയും സി.പി.എമ്മിൻറെയും പ്രതികരണങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നും ലീഗിന്റെ മറുപടിയാണ് പറഞ്ഞതെന്നും പി.എം.എ. സലാം വ്യക്തമാക്കി.
അതേസമയം 2024 ജനുവരി 22 നുള്ള ശുഭമുഹൂർത്തിലെ പ്രതിഷ്ടാ ചടങ്ങിന് തയ്യാറെടുക്കുകയാണ്. ഉച്ചയ്ക്ക് 12:45 നുള്ള മുഹൂർത്തത്തിലാണ് രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ രംലല്ല വിഗ്രഹം സ്ഥാപിക്കുന്നത്. പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. ജനുവരി 20 മുതൽ മൂന്ന് ദിവസത്തേക്ക് സന്ദർശകർക്ക് ദർശനം ഉണ്ടായിരിക്കില്ല. ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ ആ ദിവസം വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നൽകില്ല. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ജനുവരി 22 ന് പ്രത്യേക ദർശനം ഉണ്ടായിരിക്കും. ജനുവരി 25 ന് ക്ഷേത്രം പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും
Discussion about this post