ന്യൂഡല്‍ഹി:അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന റെയില്‍വേ സ്‌റ്റേഷനും വിമാനത്താവളവും ഡിസംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.പിന്നീട് അദ്ദേഹം റോഡ് ഷോയില്‍ , പങ്കെടുക്കയും ചെയ്യും. അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ ക്രമീകരണങ്ങള്‍ ചെയ്തു വരികയാണെന്ന് അയോദ്ധ്യ കമ്മീഷ്ണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം നൂറ് ദിവസം രാമക്ഷേത്രം സന്ദര്‍ശിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലധികം ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. അയോദ്ധ്യയിലെ പ്രഭു ശ്രീരാമക്ഷ്രേത്തിന്റെ മാതൃകയിലാണ് റെയില്‍വേ നിര്‍മ്മിക്കുന്നത്. കൂടാതെ ചുവരുകളില്‍ വരച്ച ശ്രീരാമന്റെ ചിത്രങ്ങളും റെയില്‍വേ സ്‌റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്.
ഇതിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിയെന്നും ഗൗരവ് ദയാല്‍ പറഞ്ഞു.ലിഫ്റ്റുകള്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് റെയില്‍വേ സ്റ്റേഷന്‍. ജനുവരി 22 ന് ശേഷം ഏകദേശം അമ്പതിനായിരത്തിലധികം ആളുകള്‍ ദിവസേന അയോദ്ധ്യയില്‍ എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.
Discussion about this post