ന്യൂഡൽഹി: ഭർത്താവ് വിവാഹമോചനം നേടാതെ ഇസ്ലാംമതം സ്വീകരിച്ച് മുസ്ലീം യുവതിയെ വിവാഹം കഴിച്ചുവെന്നാരോപിച്ച് റവന്യൂ ഉദ്യോഗസ്ഥന്റെ ഭാര്യ പരാതിയുമായി രംഗത്ത്. ഉത്തർപ്രദേശിലെ മൗദാഹയിലാണ് സംഭവം. ആശിഷ് ഗുപ്തയെന്ന തന്റെ ഭർത്താവ് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് യൂസഫ് എന്ന പേര് മാറ്റി മുസ്ലീം യുവതിയെ വിവാഹം കഴിച്ചുവെന്നാണ് വിവരം.
സെപ്തംബർ 2 ന് ആശിഷ് ഗുപ്ത മൗദഹയിൽ നായിബ് തഹസിൽദാറായി ചുമതലയേറ്റതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദിവസങ്ങളോളം, പട്ടണത്തിലെ കച്ചരിയ ബാബ മസ്ജിദിൽ ഒരു അപരിചിതൻ നിസ്‌കാരത്തിൽ പങ്കെടുക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വിവരങ്ങൾ ചോദിച്ചപ്പോൾ മുഹമ്മദ് യൂസഫ് എന്നാണ് പേരെന്ന് പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ ഇയാൾ ആശിഷ് ഗുപ്തയാണെന്ന് വ്യക്തമായി. മസ്ജിദ് പുരോഹിതൻ പോലീസിൽ അറിയിച്ചതോടെ വിവരങ്ങളറിഞ്ഞ് ഗുപ്തയുടെ ഭാര്യ എത്തി. നിർബന്ധിത മതപരിവർത്തനത്തിനും വിവാഹബന്ധത്തിനും എതിരെ പരാതി നൽകി.
ഗുപ്തയെ നിർബന്ധിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്‌തെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Discussion about this post