മൂന്നാര്‍:ജനവാസകേന്ദ്രങ്ങളിലേക്ക് പിന്നെയും ഇറങ്ങി ഒറ്റയാന്‍ പടയപ്പ.മൂന്നാറിലെ ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയിരിക്കുന്നത്.റേഷന്‍ കട തകര്‍ക്കുകയും അരിയെല്ലാം അകത്താക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനവാസ മേഖലകളില്‍ പടയപ്പയുടെ സാന്നിദ്ധ്യമുണ്ട്. റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും ആന തടയുന്നുണ്ട്.
ജനവാസകേന്ദ്രങ്ങളിലിറങ്ങി വീടുകള്‍ തകര്‍ത്ത് അരിയെടുത്ത് തിന്നുന്ന അരിക്കൊമ്പന്റെ രീതി തന്നെയാണ് ഇപ്പോള്‍ പടയപ്പയും പിന്തുടരുന്നത്.എന്നല്‍ ഇപ്പോള്‍ മലയോര മേഖലയില്‍ അരി തേടിയിറങ്ങിയിരിക്കുകയാണ് കാട്ടുകൊമ്പന്‍ പടയപ്പ.
കഴിഞ്ഞ മാസം ലാക്കാട് എസ്റ്റേറ്റിലിറങ്ങിയ പടയപ്പ തോട്ടം തൊഴിലാളികളുടെ പച്ചക്കറി കൃഷി നശിപ്പിക്കുകയും ,വീടുകളുടെ വാതിലുകള്‍ തകര്‍ത്ത് അരിയെടുത്ത് തിന്നുകയും ചെയ്തിരുന്നു.അവിടെ നിന്ന് നാട്ടുകാര്‍ കഷ്ടപ്പെട്ടാണ് പടയപ്പയെ ഓടിച്ചത്.
Discussion about this post