ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 ഏവർക്കും മനോഹരമായ ഒരു വർഷം ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്.
2024 ഏവർക്കും മനോഹരമായ ദിനം ആകട്ടെയെന്ന് ആശംസിക്കുന്നു. ഈ വർഷം എല്ലാവർക്കും ഐശ്വര്യപൂർണവും സമൃദ്ധി നിറഞ്ഞതും ആകട്ടെ. ഏവരുടെയും ജീവിതം സമാധാനപൂർണം ആകട്ടെ. എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നലെ മൻകി ബാത്തിൽ സംസാരിക്കുന്നതിനിടെയും പ്രധാനമന്ത്രി പുതുവത്സര സന്ദേശം പങ്കുവച്ചിരുന്നു. രാജ്യത്തെ സംബന്ധിച്ചിടത്തോളം ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിജയം ഉൾപ്പെടെ നിർണായകമായ നേട്ടങ്ങൾ കരസ്ഥമാക്കിയ വർഷമാണ് കടന്നു പോയത്. രാജ്യം ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി. അടുത്ത വർഷവും സമാനമായ നേട്ടങ്ങൾ സ്വന്തമാക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post