കണ്ണൂർ: പ്രതിഷേധത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കത്തിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെയുള്ള നാല് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയായിരുന്നു എസ്എഫ്‌ഐ പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ രൂപത്തിലുള്ള പാപ്പാഞ്ഞി കത്തിച്ചത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ കണ്ണൂർ ടൗൺ പോലീസാണ് കേസ് എടുത്തത്. അന്യായമായി സംഘം ചേരൽ, കലാപ ശ്രമം തുടങ്ങി നാല് വകുപ്പുകൾ എസ്എഫ്‌ഐക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ പി. എസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർ.
കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായുള്ള പ്രശ്‌നങ്ങൾക്കിടെ ഗവർണറെ എസ്എഫ്‌ഐ വെല്ലുവിളിച്ചിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയിൽ കാലുകുത്തിയ്ക്കില്ലെന്നായിരുന്നു വെല്ലുവിളി. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത ഗവർണർ സർവ്വകലാശാലയിൽ എത്തി. ഇത് തടയാൻ കഴിയാതിരുന്നതിലുള്ള പ്രതിഷേധമാണ് എസ്എഫ്‌ഐ പാപ്പാഞ്ഞി കത്തിച്ച് തീർത്തത്. 30 അടി ഉയരത്തിലായിരുന്നു പാപ്പാഞ്ഞി നിർമ്മിച്ചത്.
Discussion about this post