കൊച്ചി: രാഷ്ട്രീയത്തിൽ സുരേഷ് ഗോപി നായകനാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും നടനുമായ ദേവൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിസാണ് ദേവന്റെ പ്രതികരണം. സുരേഷ് ഗോപിയ്ക്കായി പ്രവർത്തിക്കുകയും അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യുമെന്ന് ദേവൻ പറഞ്ഞു.
സുരേഷ് നായകനും ഞാൻ വില്ലനായും അഭിനയിച്ചതാണ്. പക്ഷേ രാഷ്ട്രീയത്തിൽ നായകൻ സുരേഷ് ആണ്. അതിനൊപ്പം കൂടെ നിൽക്കുന്ന നായകനാണ് ഞാനും. ഞാൻ അദ്ദേഹത്തിന് വേണ്ടി നൂറ് ശതമാനവും പ്രവർത്തിക്കും. സുരേഷിനെ വിജയിപ്പിക്കും. അതിൽ യാതൊരു സംശയവും ഇല്ല. ഈ അനൗൺസ്‌മെന്റ് വന്ന ശേഷം സുരേഷ് എന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹം വളരെ ഹാപ്പിയാണെന്നും ദേവൻ പറയുന്നു.
മലയാള സിനിമയിൽ മനോജ് കെ ജയൻ മാത്രമെ എന്നെ വിളിച്ചുള്ളൂ. എത്രയോ സിനിമാ നടന്മാർ ഉണ്ടിവിടെ. അവർ ആരും വിളിച്ചിട്ടില്ല. അവർക്കൊക്കെ പേടിയാണ്. കാരണം മലയാള സിനിമയിൽ ഒരുപാട് രാഷ്ട്രീയ പാർട്ടികളിലെ ആൾക്കാരുണ്ട്. അവർക്കൊക്കെ എന്നെ ഉടനെ വിളിച്ച് ആശംസ അറിയിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കില്ലെന്ന ്‌ദേവൻ വെളിപ്പെടുത്തി. അത് ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ട് വിഷമവും ഇല്ല. ഞാൻ രാഷ്ട്രീയം തുടങ്ങുന്ന സമയത്തും ആരും എന്നെ വിളിച്ചില്ല. അവന് ഭ്രാന്താണ് എന്ന് പറഞ്ഞതല്ലാതെ ആരും വിളിച്ചിട്ടില്ലെന്ന് ദേവൻ കൂട്ടിച്ചേർത്തു.
Discussion about this post