കൊച്ചി: സുരേഷ് ഗോപിയുടെ പുതിയ ചിത്രം എസ്ജി 257 ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വരാഹം എന്നാണ് ചിത്രത്തിന്റെ പേര്. ഗരുഡൻ സിനിമയുടെ വൻ വിജയത്തിന് പിന്നാലെയാണ് വരാഹവും വരുന്നത്.
എസ്ജി 257 എന്ന പേരിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സനൽ വി ദേവനാണ് സംവിധാനം. ജിത്തു കെ ജയന്റെ കഥയ്ക്ക് മനു സി കുമാർ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സുരേഷ് ഗോപിയെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും ഗൗതം വാസുദേവ് മേനോനും ഉൾപ്പെടെ ചിത്രത്തിൽ വേഷമിടും.
കഴിഞ്ഞ മാസം 22 നായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. സുരേഷ് ഗോപിയുടെ 257 ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. വിനീത് ജയിൻ, മാളികപ്പുറം സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് നിർമാണം. മുംബൈ ആസ്ഥാനമായുളള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണിത്.
അജയ് ഡേവിഡ് കാച്ചാപ്പിള്ളിയാണ് ഛായാഗ്രഹണം, രാഹുൽ രാജ് സംഗീതം ഒരുക്കും. മൻസൂർ മുത്തൂട്ടിയാണ് എഡിറ്റിംഗ് നിർവ്വഹിക്കുക.
Discussion about this post