തിരുവനന്തപുരം: അയോദ്ധ്യയിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം കൂടുതൽ പ്രമുഖർക്ക് കൈമാറി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശനുമാണ് നൽകിയത്. കഴിഞ്ഞ ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും ട്രസ്റ്റ് അംഗങ്ങൾ അക്ഷതം നൽകിയിരുന്നു.
ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ മോഹനാണ് വെള്ളപ്പള്ളി നടേശന് അക്ഷതം കൈമാറിയത്. കണിച്ചിക്കുളങ്ങരയിലെ വസതിയിൽ നേരിട്ട് എത്തി പ്രസാദം കൈമാറുകയായിരുന്നു. വിഭാഗ് ശാരീരിക് പ്രമുഖ് എ.വി ഷിജു കെഎം, ജില്ലാ സഹകാര്യവാഹ് മഹേഷ്, ജില്ലാ സമ്പർക്ക് വി. വിനോദ് അയോദ്ധ്യ ജില്ലാ സംയോജക് എന്നിവരും അക്ഷതം കൈമാറുമ്പോൾ സന്നിഹിതരായിരുന്നു. പ്രാന്തീയ സഹ സമ്പർക ്പ്രമുഖ് ഇഇ ശെൽവന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആണ് കഴിഞ്ഞ ദിവസം സുകുമാരൻ നായർക്ക് അക്ഷതം കൈമാറിയത്.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അക്ഷതം കൈമാറി. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രസമിതിയ്ക്ക് വേണ്ടി കൈമനം മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി ശിവാമൃതാനന്ദപുരിയാണ് അക്ഷതം കൈമാറിയത്. ആശ്രമം പ്രവർത്തന ഏകോപന സമിതി അംഗം അഭിലാഷ്, സമിതി പ്രവർത്തകരായ ടി.പി. സെൻകുമാർ , ടി.വി. പ്രസാദ് ബാബു, വി. അനീഷ്, പ്രമോദ് എന്നിവരും അക്ഷതം കൈമാറുന്ന വേളയിൽ ഉണ്ടായിരുന്നു,
Discussion about this post