ജറുസലേം: ഹമാസ് ഭീതര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിന്റെ ഉപമേധാവിയും സൈനിക വിഭാഗം സ്ഥാപകരിൽ ഒരാളുമായ സലേ അരൗരിയാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ഹെസ്ബുള്ളയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ലെബനനിലായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. കൂട്ടാളികൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു സലേ. ഇതിനിടെ ഇസ്രായേലി ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു എന്നാണ് മാദ്ധ്യമ വാർത്തകൾ. സലേയ്‌ക്കൊപ്പം കൂട്ടാളികളായ നാല് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രായേൽ- ഹമാസ് പോരാട്ടത്തിനെ സലേയെ വധിക്കുമെന്ന തരത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സലേ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവരുന്നത്. അതേസമയം സലേയെ വധിച്ചെന്ന വാർത്തകൾ ഇസ്രായേൽ നിഷേധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക് റെഗെവ് പ്രതികരിച്ചു. ആക്രമണം നടത്തിയത് ആരാണെങ്കിലും അവരുടെ ലക്ഷ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post