എറണാകുളം: കുതിച്ചുയർന്നതിന് പിന്നാലെ ചെറുതായി കുറഞ്ഞ് സ്വർണവില. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ 47,000 ത്തിൽ എത്തി നിന്നിരുന്ന സ്വർണ വില 46,000ത്തിലേക്ക് തിരിച്ചിറങ്ങി.
സ്വർണം ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5850 രൂപയായി. ഇന്നലെ 5875 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. നിലവിൽ സ്വർണം പവന് 46,800 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പുതുവത്സര ദിനത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വില വർദ്ധിക്കുകയായിരുന്നു. 20 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായത്. ഇതിന് പിന്നാലെ ഇന്ന് ഇറങ്ങുകയായിരുന്നു. കഴിഞ്ഞ വർഷം സ്വർണ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഈ വർഷം സ്വർണവില താഴുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രാധാന്യം ഏറെയാണ്. രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.
Discussion about this post