തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്താമാകുന്നു. ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.
വ്യാഴാഴ്ച മുതലാണ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മുന്നറിയിപ്പ് ഇല്ലെങ്കിലും മറ്റുള്ള ജില്ലകളിലും വ്യാപകമായി മഴ ലഭിക്കും. നാളെയും കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തെക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം . തെക്ക് കിഴക്കൻ അറബിക്കടലിലും ഭൂമദ്ധ്യ രേഖയ്ക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായിട്ടാണ് ന്യൂനമർദ്ദം ഉള്ളത്.
Discussion about this post