തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠന്റെ മകനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മഞ്ജുവിനെ വിളപ്പിൻശാല പോലീസ് കസ്റ്റഡിയിൽ എടടുത്തു.
രാവിലെയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. ഉടനെ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മഞ്ജു മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്നാണ് പോലീസ് നൽകുന്ന വിവരം. ശ്രീകണ്ഠന്റെ ആദ്യ ഭാര്യ ആയിരുന്നു മഞ്ജു. ഇവർക്ക് രണ്ട് കുട്ടികളും ഉണ്ട്. രണ്ടാമത്തെ പ്രസവത്തിന് ശേഷം മഞ്ജുവിന് മാനസിക പ്രശ്‌നങ്ങൾ ആരംഭിച്ചതോടെ ശ്രീകണ്ഠൻ യുവതിയുടെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു.
Discussion about this post