തിരുവനന്തപുരം: അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം ഏറ്റുവാങ്ങി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ആർഎസ്എസ് നേതാക്കളിൽ നിന്നുമാണ് അദ്ദേഹം അക്ഷതം വാങ്ങിയത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ചാണ് അക്ഷതം പൂജിച്ച് വിതരണം ചെയ്യുന്നത്.
ആർഎസ്എസ് പ്രാന്ത സമ്പർക്ക പ്രമുഖ് സി.സി സെൽവനാണ് ഗണേഷിന് അക്ഷതം കൈമാറിയത്. ആർഎസ്എസിന്റെ മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഗണേഷ് കുമാർ അക്ഷതം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗണേഷ് കുമാറിന് പുറമേ കേരള കോൺഗ്രസ് ( ജോസഫ്) സംസ്ഥാന സമിതി അംഗം സി. മോഹൻ പിള്ളയും അക്ഷതം ഏറ്റുവാങ്ങി.
രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനിയുള്ളത്. അതിനാൽ അക്ഷതം വിതരണം ചെയ്യുന്നത് വേഗത്തിൽ പുരോഗമിക്കുകയാണ്. വീടുകളിലും ആർഎസ്എസ് അക്ഷതം വിതരണം ചെയ്യുന്നുണ്ട്.
Discussion about this post