തിരുവനന്തപുരം: വർക്കലയിൽ യുവതി കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആൺസുഹൃത്തും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുനെൽവേലി സ്വദേശികളായ വസന്ത്, കാന്തൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. മൊഴിയെടുത്ത ശേഷം യുവതിയെ തമിഴ്‌നാട്ടിലേക്ക് മാറ്റിയിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കിയിട്ടുണ്ട്.
ബുധനാഴ്ചയായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുതുവത്സരം ആഘോഷിക്കാൻ വേണ്ടിയായിരുന്നു യുവതിയുമൊത്ത് പ്രതികൾ എത്തിയത്. തുടർന്ന് മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിൽ മനംനൊന്ത യുവതി ബീച്ചിൽവച്ച് കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഉടനെ തന്നെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Discussion about this post