വയനാട്: പന്തല്ലൂരിൽ മൂന്നുവസയസ്സുകാരിയെ കടിച്ചുകൊലപ്പെടുത്തിയ പുലിയെ പിടികൂടി കൂട്ടിലാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വനംവകുപ്പ് അധികൃതർ കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്. കുട്ടിയുടെ മരണത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കുട്ടിയെ പുലി പിടിച്ചത്. ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകളായ നാൻസിയാണ് കൊല്ലപ്പെട്ടത്. അമ്മയ്‌ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്ന് പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ പതുങ്ങിയിരിക്കുകയായിരുന്ന പുലി കുട്ടിയുടെ നേർക്ക് ചാടി വീഴുകയായിരുന്നു. തുടർന്ന് കുട്ടിയേയും കടിച്ച് ഓടി.
അമ്മയുടെ നിലവിളി കേട്ട് എത്തിയ മറ്റ് തൊഴിലാളികൾ നടത്തിയ തിരച്ചിൽ ദൂരെ നിന്നും രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
Discussion about this post