തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം ഇത്തവണ കണ്ണൂർ ജില്ലയ്ക്ക്. നാലാം തവണയാണ് കണ്മൂർ കലാകിരീടം സ്വന്തമാക്കുന്നത്. അവസാനനിമിഷം വരെ കലാകിരീടത്തിനായി വടക്കൻജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം പ്രകടമായിരുന്നു. ഇടയ്ക്ക് പെയ്ത മഴയ്ക്കും മത്സരച്ചൂടിനെ തണുപ്പിക്കാനായില്ല. ഇംഗ്ലീഷ് സ്‌കിറ്റിന്റെ ഫലം വന്നതോട് കൂടിയാണ് പോയിന്റ് നില അവസാന നിമിഷം മാറിമറിഞ്ഞത്. 952 പോയിന്‍റോടെയാണ് കണ്ണൂർ കിരീടം നേടിയത്. കോഴിക്കോട് 949 പോയിന്‍റ് ലഭിച്ചു.
ആദ്യ നാല് ദിവസവും ആധിപത്യം പുലർത്തിയത് കണ്ണൂർ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം ഉറപ്പിച്ച് മുന്നേറിയെങ്കിലും കോഴിക്കോട് അവസാന മത്സരയിനങ്ങളിൽ നടത്തിയ മുന്നേറ്റത്തിലൂടെ കണ്ണൂർ നാലാം തവണ കലോത്സവത്തിൽ കിരീടം നേടുകയായിരുന്നു.
23 വർഷത്തിന് ശേഷമാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. 2000ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ഏറ്റവും ഒടുവിൽ കലാകിരീടം നേടിയത്.പാലക്കാട്- 938, തൃശൂർ- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്.
Discussion about this post