മാലെ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച സംഭവത്തിൽ മുഹമ്മദ് മുയിസുവിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ് പ്രതിപക്ഷം. മാലിദ്വീപ് പ്രതിപക്ഷ എംപി അലി അസിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രസിഡന്റ് മുയിസുവിനെ അധികാരത്തിൽ നിന്ന് നീക്കാൻ ആവശ്യമായ എല്ലാ നടപടികളും ‘ ആവശ്യപ്പെട്ട എപി’അവിശ്വാസ വോട്ട് ആരംഭിക്കാൻ’ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ എംഡിപിയോട് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളിൽ മാലി വിദേശകാര്യ മന്ത്രിയെ പാർലമെന്റിനെ വിളിച്ചുവരുത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.
പഴയബന്ധങ്ങളെ തകർക്കുന്ന രീതിയിലുള്ള ഭരണപക്ഷത്തെ വിമർശിച്ച പ്രതിപക്ഷ പാർട്ടിയായ എംഡിപിയുടെ മുൻനിര നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ മരിയ അഹമ്മദ് ദീദി. ഇന്ത്യ തങ്ങളുടെ 911 കോൾ ആണെന്നും ഇന്ത്യയാണ് എല്ലാ അടിയന്തരഘട്ടങ്ങളിലും സഹായിക്കുന്ന രാജ്യമെന്നും പറഞ്ഞു.
ഇന്ത്യൻ വിനോദസഞ്ചാരികൾ തന്റെ രാജ്യം ബഹിഷ്‌കരിക്കുന്ന പ്രവണത തുടർന്നാൽ മാലദ്വീപ് സമ്പദ്വ്യവസ്ഥയിൽ ‘വലിയ ആഘാതം’ ഉണ്ടാകുമെന്ന് യുവജന കായിക മന്ത്രിയായിരുന്ന അഹമ്മദ് മഹ്ലൂഫ് മുന്നറിയിപ്പ് നൽകി. ‘ഞാൻ അഗാധമായ ആശങ്കയിലാണ്… അത് വീണ്ടെടുക്കാൻ പ്രയാസമായിരിക്കുമെന്ന് വ്യക്തമാക്കി.













Discussion about this post