തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിൽ എല്ലാ ഈശ്വര വിശ്വാസികളും പങ്കെടുക്കണമെന്ന് എൻഎസ്എസ്. പങ്കെടുക്കാതിരിക്കുന്നത് ഈശ്വര നിന്ദയാണ്. രാഷ്ട്രീയം നോക്കരുതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഈ മാസം 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കഴിയുമെങ്കിൽ പങ്കെടുക്കണം. അത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് പരിപാടി ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണ്. സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടോ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്ക് വേണ്ടിയോ അല്ല എൻഎസ്എസ് ഇത്തരമൊരു നിലപാട് വ്യക്തമാക്കുന്നത്. ഈശ്വര വിശ്വാസത്തിന്റെ പേരിലാണ്. രാമക്ഷേത്രത്തിന്റെ നിർമ്മാണ ഘട്ടം മുതൽ എൻഎസ്എസ് സഹകരിച്ചിരുന്നുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
Discussion about this post