ലക്‌നൗ: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ ഔദ്യോഗികമായി ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വ ഹിന്ദു പരിഷത്ത് അന്തരാഷ്ട വർക്കിങ് പ്രസിഡണ്ട് അലോക് കുമാർജിയും നേരിട്ടെത്തിയാണ് ആർഎസ്എസ് സർസഘ്ചാലകിനെ ക്ഷണിച്ചത്.
ഔപചാരിക ക്ഷണം സ്വീകരിച്ച അദ്ദേഹം, ഇത്തരമൊരു മഹത്തായ അവസരത്തിൽ ഭാഗമാകാൻ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് പറഞ്ഞു.രാമക്ഷേത്രം തുറക്കുന്നതിൽ എല്ലാ ഗ്രാമങ്ങളിലും വീടുകളിലും വലിയ ആവേശമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു മഹത്തായ അവസരത്തിൽ എനിക്ക് അവിടെ സന്നിഹിതനാകാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്. ഈ രാജ്യത്തിന്റെ അന്തസ്സും വിശുദ്ധിയും ഉറപ്പിക്കാനുള്ള അവസരമാണിത്.മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അനുഗ്രഹമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു..ഇതിലൂടെ, പതിറ്റാണ്ടുകളായി ഞങ്ങൾ കണ്ടെത്താൻ ശ്രമിച്ച, നമ്മുടേതായിരിക്കേണ്ട ദിശ ഞങ്ങൾ കണ്ടെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് ആർഎസ്എസ് പ്രവർത്തകർ. ആർഎസ് എസ് പ്രാന്ത പ്രചാരക് എസ് സുദർശൻ, ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ് ജയകുമാർ, ബിജെപി ഇൻഡസ്ട്രിയൽ സെൽ കൺവീനർ അനൂപ് കുമാർ തുടങ്ങിയവരാണ് മോഹൻലാലിനെ നേരിൽ കണ്ട് ക്ഷണിച്ചത്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും ക്ഷണപത്രവും ഇതോടൊപ്പം കൈമാറി.
Discussion about this post