കൊച്ചി: സ്ത്രീധനം തെറ്റാണെങ്കിൽ ജീവനാംശം കൊടുക്കുന്നതും തെറ്റാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ. സ്ത്രീധനം പോലെയൊരു കാര്യമാണ് ജീവനാംശമെന്നും സമത്വം എല്ലായിടത്തും ഒരുപോലെ ആയിരിക്കണമെന്നും നടൻ വ്യക്തമാക്കി. ജോലിയില്ലാത്തവർക്ക് കൊടുക്കാം, എന്നാൽ ജോലിയുള്ളവർക്കും ജീവനാംശം കോടതി കൊടുക്കാൻ പറയുമെന്നും നടൻ പറയുന്നു.
സ്ത്രീധനം ഇഷ്ടമുള്ളവർ കൊടുക്കുക. ഇഷ്ടമില്ലാത്തവർ കൊടുക്കാതിരിക്കുക. ഡിവോഴ്സിന്റെ സമയത്ത് ഭാര്യമാർക്ക് കാശ് കൊടുക്കുന്നത് എന്തിനാണ്. അതും സ്ത്രീധനം പോലത്തെ ഒരു കാര്യം അല്ലേ. കല്യാണ സമയത്ത് ഭർത്താവിന് കൊടുക്കുന്നു. ഡിവേഴ്സിന്റെ സമയത്ത് ഭർത്താവ് തിരിച്ചു കൊടുക്കുന്നു. ഇത് കോടതി തീരുമാനിക്കുന്നു. എന്തിനാണ് വിവാഹം വേർപിരിയുമ്പോൾ ഭാര്യക്ക് കാശ് കൊടുക്കുന്നത്. അതല്ലേ വിവാഹത്തിന് മുൻപും കൊടുക്കുന്നത്. ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കണ്ടേ. ഞാനും ഡിവോഴ്സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ടെന്ന് താരം പറയുന്നു.
വിവാഹത്തിന് സ്ത്രീധനം കൊടുക്കാൻ പാടില്ലെന്ന് പറയുമ്പോഴും ചിലർ പറയും ഇത് ഞങ്ങളുടെ മകൾക്ക് കൊടുക്കുന്നതാണെന്ന്. ചിലർ പറയും ചോദിച്ച് വാങ്ങിക്കുന്നതാണെന്ന്. അങ്ങനെ ആണെങ്കിൽ ഡിവോഴ്സ് സമയത്ത് ജീവനാംശവും കൊടുക്കാൻ പാടില്ല. രണ്ടും ഇല്ലാതാക്കേണ്ട കാര്യമാണെന്ന് ഷൈൻ പറയുന്നു
Discussion about this post