മലപ്പുറം: ഫയര്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു. നിലമ്പൂര്‍ പാട്ടുത്സവ വേദിയിലാണ് സംഭവം.തമ്പോളം ഡാന്‍സ് ടീമിലെ സജി് (29 )നാണ് പരിക്കേറ്റത്.
വായില്‍ നിന്ന് മണ്ണെണ്ണ തീപ്പന്തത്തിലേക്ക് തുപ്പുന്നതിനിടെയാണ് മുഖത്തേക്ക് തീ ആളി പിടിച്ചത്.യുവാവിന്റെ മുഖത്തും ദേഹത്തുമാണ് പൊള്ളലേറ്റത്.ഒപ്പമുള്ളവരും കാണികളും ഓടിയെത്തിയാണ് തീയണിച്ചത്.പൊളളലേറ്റ സജിയെ ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. സജിയ്ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post