അയോദ്ധ്യ: ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമായണ നൃത്തത്തിന് ചുവട് വയ്ക്കാനൊരുങ്ങി നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വാമി രാംഭദ്രചാര്യ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായാണ് താൻ നൃത്തം ചെയ്യുക എന്ന് ഹേമ മാലിനി വ്യക്തമാക്കി. ബുധനാഴ്ചയാകും നൃത്തം അവതരിപ്പിക്കുകയെന്നാണ് വിവരം. ഭരതനാട്യത്തിൽ ഏറെ പ്രാവീണ്യം ഉള്ളയാളാണ് ഹേമാമാലിനി.
ബോളിവുഡ് കലാകാരന്മാർ പലരും രാമനുമായി ബന്ധപ്പെട്ട പാട്ടുകൾ പാടുന്നുണ്ട്, താൻ കഴിഞ്ഞ വർഷം ഒരു രാമ ഭജനം പാടിയിരുന്നുവെന്നും ഹേമമാലിനി പറഞ്ഞു.
അതേസമയം ഗർഭഗൃഹം (ശ്രീകോവിൽ) ഉൾക്കൊള്ളുന്ന ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ സ്വർണം പൊതിഞ്ഞ വാതിലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി. 14 സ്വർണ വാതിലുകളാണ് സ്ഥാപിച്ചത്. ശ്രീകോവിലിനു മുന്നിൽ വാതിലിൽ ദേശീയ പക്ഷിയായ മയിലിന്റെ രൂപം കാണാം. ഈ വാതിലുകൾ ഫോൾഡ് ചെയ്യാൻ കഴിയും. തിരക്ക് വർദ്ധിക്കുമ്പോൾ മടക്കി വച്ചിരിക്കുന്നവ തുറന്ന് നിയന്ത്രിക്കാനാകും.
Discussion about this post