തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഓണവില്ല് സമ്മാനിക്കാൻ പത്മനാഭസ്വാമി ക്ഷേത്രം അധികൃതർ. പ്രാണപ്രതിഷ്ഠയുടെ ഭാഗമായിട്ടാണ് ക്ഷേത്രം ഓണവില്ല് കൈമാറുന്നത്. തിരുവോണ നാളിൽ ശ്രീ പത്മനാഭന് സമർപ്പിക്കുന്ന അപൂർവ്വ ചിത്ര കലാസൃഷ്ടിയാണ് ഓണവില്ല്.
വ്യാഴാഴ്ചവൈകീട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ ആകും രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾക്ക് ഓണവില്ല് കൈമാറുക.ഈ ഓണവില്ല് കാണാനായി രാവിലെ മുതൽ തന്നെ പത്മനാഭ സ്വാമി ക്ഷേത്രം അധികൃതർ അവരം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 5.30 നാണ് പരിപാടി. ഇതിൽ പത്മനാഭ സ്വാമി ക്ഷേത്ര പൂജാരിയും, മറ്റ് അധികൃതരും ചേർന്ന് ഓണവില്ല് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾക്ക് കൈമാറും.
അതേസമയം രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാമ വിഗ്രഹം എത്തിച്ചിരുന്നു. പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള പൂജകൾക്കും ഇന്നലെ തുടക്കമായിരുന്നു. കലശപൂജയായിരുന്നു ഇന്നലെ പൂർത്തിയായത്.
Discussion about this post