കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ക്യാമ്പസിന് വെളിയിൽ നിന്ന് വന്ന ഫ്രറ്റേണിറ്റി കെ എസ് യു പ്രവർത്തകരും വിദ്യാർത്ഥികളല്ലാത്തവരും ചേർന്നാണ് ആക്രമണം നടത്തിയതെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശമായിരുന്നുവെന്നും പി എം ആർഷോ കുറ്റപ്പെടുത്തി.
പോപ്പുലർ ഫ്രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ഇവർക്ക് കുടപിടിച്ച കൊണ്ടിരിക്കുകയാണ് കെ എസ് യുയെന്ന് അദ്ദേഹം വിമർശിച്ചു.
കഠാരയുടെ രാഷ്ട്രീയത്തിനെതിരെ വിമർശനമുന്നയിക്കുമ്പോൾ ഇസ്ലാമോ ഫോബിയ എന്നുപറയുന്നതിൽ കാര്യമില്ല. കൂടെയുണ്ടായിരുന്നവരെ അക്രമിച്ചാൽ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് സ്വാഭാവിക പ്രതികരണമുണ്ടാവും, അതുപോലുമുണ്ടാവരുത് എന്നാണ് എസ് എഫ് ഐ യുടെ നിലപാടെന്നും ആർഷോ പറഞ്ഞു.
എസ് എഫ് ഐക്കാരെ കൊലപ്പെടുത്തിയാൽ സ്ഥാനമാനങ്ങൾ തരാമെന്ന് കെ പി സി സി പ്രസിഡന്റിന്റെ വാക്ക് കേട്ട് കെ എസ് യു പ്രവർത്തകർ ആയുധങ്ങളുമായി ക്യാമ്പസിലെത്തുകയാണ്. ആയുധം കൊണ്ട് വരുന്നത് കൊണ്ടാണ് കെ എസ് യു വിനെ ക്യാമ്പസിൽ നിന്ന് വിദ്യാർത്ഥികൾ പുറന്തള്ളിയത്. അവർ ഇത് തിരുത്തണമെന്ന് ആർഷോ ആവശ്യപ്പെട്ടു.
Discussion about this post