കോഴിക്കോട്:സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയിടി. ചാത്തമംഗലം വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം നടന്നത്. കൂട്ടയിടിയില്‍ അഞ്ച് പ്ലസ്വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെ ചൊല്ലി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു.കൂട്ടയിടിയില്‍ ചാത്തമംഗലം സ്വദേശി അഥര്‍വ്വ് എന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
തലയ്ക്കും മുഖത്തുമാണ് ആഥര്‍വ്വിന് പരിക്കേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് അഥര്‍വ്വിന്റെ കൂടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post