കേപ് ടൗൺ: രാമ ക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ നേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്.
എല്ലാവർക്കും നമസ്‌തേ….അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ദിനം എല്ലാവരിലും സമാധനവും ഐശ്വര്യവും കൊണ്ടുവരട്ടെ. ജയ് ശ്രീരാം- കേശവ് മഹാരാജ് പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അദ്ദേഹത്തെ തിരികെ ജയ് ശ്രീരാം എന്ന് പറഞ്ഞ് ആശംസിച്ചത്.
തികഞ്ഞ രാമഭക്തനാണ് കേശവ് മഹാരാജ്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ കേശവ് മഹാരാജ് രാം സിയാ രാം എന്ന ഗാനം ആലപിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറൽ ആയതോടെ ദൈവമാണ് തന്നെ മുന്നോട്ട് നയിക്കുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
Discussion about this post