തിരുവനന്തപുരം: അഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറം ഭഗവാന്‍ ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയിരിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. രാജ്യത്തെ പല ഭാഗത്ത് നിന്നായി നിരവധി പ്രമുഖരാണ് രാമന്റെ പ്രാണപ്രതിഷ്ഠക്ക് സാക്ഷിയാകാന്‍ അയോദ്ധ്യയിലെത്തിയത്.
ശ്രീരാമ പട്ടാഭിഷേകത്തിന് നേരിട്ടെത്താന്‍ കഴിയാത്ത രാജ്യത്തെ പലകോണില്‍ നിന്നുള്ള രാമഭക്തര്‍ മറ്റ് ക്ഷേത്രങ്ങളില്‍ ആരാധന നടത്തി പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ രാമപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും പ്രാര്‍ത്ഥനാ പരിപാടികളും നടന്നു.
വീടുകളിലും ക്ഷേത്രങ്ങളിലുമായി നടന്ന രാമജപങ്ങളുടെയും വിളക്കു കൊളുത്തുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ മലയാളത്തിന്റെ പ്രിയ താരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ശ്രീരാമന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ‘ജയ് ശ്രീരാം, എന്റെ സീതാരാമന്‍ എന്നാണ് നടന്‍ സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്. ഗെറ്റ് സെറ്റ്് ബേബി സിനിമാ ലൊക്കേഷനില്‍ രാമപ്രതിഷ്ഠാ പൂജകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നടന്‍ ഉണ്ണി മുകുന്ദനും പങ്കു വച്ചിട്ടുണ്ട്. നടന്‍ വിവേക് ഗോപനും കൃഷ്ണ കുമാറും ചിത്രങ്ങള്‍ പങ്കുവച്ചു.
വീട്ടില്‍ അഞ്ച് തിരിയിട്ടു വിളക്ക് കൊളുത്തി വച്ച ചിത്രം പങ്കു വച്ചുകൊണ്ട് നടിമാരായ സംയുക്താ മേനോനും വീണാ നായരും ഉള്‍പ്പെടെ പ്രാണപ്രതിഷ്ഠാ ദിനത്തിന്റെ സന്തോഷം പങ്കുവച്ചിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് 12.30 ഓട് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍മികത്വത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായത്. 12 മണിയോട് കൂടി ക്ഷേത്രത്തിലെത്്തിയ അദ്ദേഹം അഞ്ച് മണ്ഡപങ്ങളും പിന്നിട്ട് ഗര്‍ഭഗൃഹത്തിലെത്തി. മുഖ്യയജമാനന്‍ ആകുന്നതിനുള്ള വധിപ്രകാരമുള്ള കര്‍മങ്ങള്‍ നിര്‍വഹിച്ചു. ഇതിന് ശേഷം പ്രാണപ്രതിഷ്ഠ നടത്തി. പൂജകളില്‍ അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എന്നിവരും പങ്കെടുത്തു.
Discussion about this post