തൃശൂർ; ശ്രീരാമനെ മോശമായി ചിത്രീകരിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ എംഎൽഎ പി ബാലചന്ദ്രനെ തള്ളി സിപിഐ. പി ബാലചന്ദ്രൻ എംഎൽഎയ്ക്ക് തെറ്റുപറ്റിയെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് പറഞ്ഞു. എംഎൽഎ പറഞ്ഞത് പാർട്ടി നിലപാടല്ല. എംഎൽഎ ജാഗ്രത കാട്ടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഫ്ബി പോസ്റ്റ് എംഎൽഎ തന്നെ പിൻവലിച്ചു. എംഎൽഎയുടെ അഭിപ്രായം സിപിഐയ്ക്ക് ഇല്ല. സിപിഐയുടെ നയവുമല്ല. എല്ലാ മതങ്ങളുടെ വിശ്വാസങ്ങളേയും മാനിക്കുന്ന പാർട്ടിയാണ് സിപിഐ. എംഎൽഎ അങ്ങനെ പറയാൻ പാടില്ലായിരുന്നു, പറഞ്ഞത് തെറ്റാണ്. ബിജെപി ഇത്തരം അവസരങ്ങളെ ഉപയോഗിക്കും. പറഞ്ഞതിന് വ്യക്തി മാത്രമാണ് ഉത്തരവാദിയെന്നും വത്സരാജ് വ്യക്തമാക്കി
പോസ്റ്റ് പിൻവലിപ്പിച്ചതിന് പിന്നാലെ, എംഎൽഎ ഖേദം പ്രകടിപ്പിച്ച് എഫ്.ബിയിൽ പോസ്റ്റിട്ടു. ‘കഴിഞ്ഞ ദിവസംഎആ ൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത് ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു
എംഎൽഎ രാജിവയ്ക്കണമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്നതെന്ന് ആരോപിച്ച് പോസ്റ്റിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.
Discussion about this post