ആലപ്പുഴ: ചെങ്ങന്നൂരിൽ മാരക ലഹരിമരുന്നായ എംഡിഎയുമായി യുവാവ്് അറസ്റ്റിൽ. ചങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് മാതിരംപള്ളിൽ ജെ.ജെ. വില്ലയിൽ ജിത്തു ജോൺ ജോർജാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 11.80 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബംഗളൂരുവിൽ നിന്നാണ് ഇയാൾ ലഹരി എത്തിച്ചത്. സ്വന്തം ഉപയോഗത്തിനും യുവാക്കൾക്ക് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനുമായാണ് ലഹരി കൊണ്ടുവന്നത് എന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ലഹരി വിൽപ്പന സംബന്ധിച്ച് നേരത്തെ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു.
ചെങ്ങന്നൂർ എസ്.ഐ ശ്രീജിത്ത് വി.എസും സംഘവമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Discussion about this post