ലക്‌നൗ: മുസ്ലീങ്ങൾ കാശിയിലും മഥുരയിലും സ്വമേധയാ അനുരജ്ഞനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റാഷിദ്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ആഹ്വാനം. ജ്ഞാൻവ്യാപി കേസ് സംബന്ധിച്ച് പങ്കുവച്ച കുറിപ്പിലാണ് മാതൃകാപരമായ ഈ ആഹ്വാനം. സ്വന്തമല്ലാത്ത ഭൂമിയിലെ നിസ്‌കാരം ഇസ്ലാമിൽ സാധുവല്ലെന്ന് മുസ്ലീങ്ങൾക്ക് അറിയാമെന്ന് അവർ ചൂണ്ടിക്കാട്ടി.
വിപണി വിലയ്ക്ക് ഭൂമി ഏറ്റെടുക്കാത്തിടത്ത് നമസ്‌കാരം സാധുവല്ലെന്ന് ഞങ്ങൾ മുസ്ലീങ്ങൾക്ക് അറിയാം. തെളിവുകളുടെ അഭാവമാണ് അയോദ്ധ്യാ കേസിന്റെ പോരാട്ടത്തിന് കാരണമെങ്കിൽ, കാശിയിലെ മഥുരയിലെ തെളിവുകളുടെ ബാഹുല്യമല്ലേ സ്വമേധയാ അടിസ്ഥാനമാക്കേണ്ടതെന്നായിരുന്നു കുറിപ്പ്.
കഴിഞ്ഞ ദിവസം ജ്ഞാൻവാപിയിൽ മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം പൊളിച്ചുമാറ്റിയിട്ടാണെന്ന് തെളിയിക്കുന്ന സർവ്വേ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വിഗ്രഹങ്ങളുടെയും തൂണുകളുടെയും അവശിഷ്ടങ്ങൾ ജ്ഞാൻവാപി കാശിവിശ്വനാഥന്റേതെന്ന് തെളിയിക്കുന്നതായിരുന്നു. ഇതിന് പിന്നാലെയാണ് ഷെഹ്ലല കുറിപ്പുമായി രംഗത്തെത്തിയത്.
ഭൂമി വിട്ട് നൽകണമെന്ന ആഹ്വാനത്തിന് പിന്നാലെ ഷെഹ്ലയ്ക്ക് നേരെ സമൂഹമാദ്ധ്യമങ്ങളിൽ സൈബറാക്രമണം ഉയർന്നു. കാഫിർ ന്നും വഞ്ചകയെന്നുമാണ് ഷെഹ്ലയെ മുസ്ലീം പ്രൊഫൈലുകൾ വിമർശിക്കുന്നത്.
Discussion about this post