വാരണാസി: ജ്ഞാൻവാപി മസ്ജിദിന്റെ തെക്കൻ നിലവറയിൽ പ്രാർത്ഥന നടത്താൻ വാരണാസി ഹിന്ദുമതവിശ്വാസികൾക്ക് അനുമതി നൽകിയ സംഭവത്തെ കുറ്റപ്പെടുത്തി. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി ഉത്തരവ് ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് വിശേഷിപ്പിച്ചു.മസ്ജിദ് സമുച്ചയത്തിനുള്ളിലെ ‘വ്യാസ് കാ തെഖാന’ ഏരിയയ്ക്കുള്ളിൽ ആരാധന നടത്താൻ അനുമതി നൽകിയത് തെറ്റാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ജ്ഞാൻവാപിയിൽ ദീപം തെളിഞ്ഞു. മഹാകാലേശ്വരന്റെ മണ്ണ് മന്ത്രങ്ങളാൽ മുഖരിതമായി. കാശി ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കോടതി അനുവദിച്ച സ്ഥലത്ത് ആരതി നടത്തിയത്.
പൂജ ആരംഭിക്കുന്നതിന് മുമ്പ്, വാരണാസി ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗവും പോലീസ് കമ്മീഷണർ അശോക് മുത്ത ജെയിൻ അർദ്ധരാത്രിയോടെ ഒരു യോഗം വിളിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന യോഗം കാശി വിശ്വനാഥ് ധാം പരിസരത്തുള്ള ഒരു ഹാളിൽ വിളിച്ചു ചേർത്തു. തുടർന്ന് കോടതിവിധി സുഗമമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. തെക്കൻ നിലവറയിലേക്ക് സുഗമമായ പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകൾക്കുള്ളിലെ സ്ഥലം വൃത്തിയാക്കി, തെക്കൻ നിലവറയിലെ പൂജാ ചടങ്ങുകൾ തടസ്സമില്ലാതെ പാലിക്കുന്നത് ഉറപ്പാക്കി.
Discussion about this post