കൽപ്പറ്റ: വയാനിടെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ ആദ്യ ഡോസ് മയക്കുവെടി വച്ചു. വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച കർണാടകയിൽനിന്നുള്ള തണ്ണീർ എന്നു പേരുള്ള കൊമ്പൻറെ പിൻഭാഗത്ത് ഇടതുവശത്തായാണ് വെടിയേറ്റത്. ആന ഇപ്പോഴും വാഴത്തോടത്തിൽ തുടരുകയാണ്. ആനയെ വാഴത്തോട്ടത്തിൽനിന്ന് പുറത്തേയ്ക്ക് എത്തിക്കാൻ ശ്രമം നടത്തിവരികയാണ്. വാഹനത്തിൽ കയറ്റാൻ വാഴത്തോട്ടത്തിൽനിന്ന് പുറത്തേക്ക് നൂറു മീറ്റർ ദൂരം നടത്തേണ്ടിവരും.
കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരമാണ് സംഘം മാനന്തവാടിയിൽ എത്തിയത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താൻ ശ്രമിക്കണമെന്നും അതിന് സാദ്ധ്യമായില്ലെങ്കിൽ മയക്കുവെടി വച്ച് പിടികൂടി കർണാടക വനംവകുപ്പിന്റെ സാന്നിദ്ധ്യത്തിൽ ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് ഉത്തവിൽ പറയുന്നത്. സംസ്ഥാന പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അതേസമയം ആനയെ പൂട്ടാനായി വിക്രം, സൂര്യ എന്നീ കുങ്കിയാനകളാണ് എത്തിയിട്ടുള്ളത്.
Discussion about this post