ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടെന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ.
ഞാൻ ആദ്യമായി പ്രധാനമന്ത്രി മോദിയെ നേരിട്ടുകണ്ടു. പ്രധാനമന്ത്രിക്ക് തീർച്ചയായും ഒരു ദൈവിക ശക്തിയുടെ അനുഗ്രഹം ഉണ്ടെന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല. മോദി ദൈവിക ശക്തിയുടെ പ്രതീകമാണെന്ന് അദ്ദേഹത്തെ കണ്ടതിന് ശേഷം എനിക്ക് പറയാൻ കഴിയുന്നും. ആ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കാനാവുന്നില്ല, അത് വാക്കുകളിൽ വിവരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു.
ശ്രീ കൽക്കി ധാമിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് താൻ പോയതെന്ന് ആചാര്യ പ്രമോദ് വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലായിരുന്നുവെങ്കിൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുമായിരുന്നില്ല ആചാര്യ പ്രമോദ് പറഞ്ഞത് ചർച്ചയായിരുന്നു. ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം നിരസിക്കുന്നത് കോൺഗ്രസിന്റെ നാശത്തിന് മാത്രമേ ഉതകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പലപ്പോഴും കോൺഗ്രസിനുള്ളിൽ തന്നെ എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തിയായാണ് ആചാര്യ പ്രമോദ് അറിയപ്പെടുന്നത്.
Discussion about this post